അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ മകൻ തൻവിക്, തേനി സ്വദേശിയായ ഗുണശേഖരൻ (75), ഈറോഡ് സ്വദേശി പി കെ സേതു(38) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്നുപേർ.
14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അതില്‍ 11 പേര് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്.
മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു.