അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; മരിച്ചവരിൽ മൂന്നുവയസായ കുട്ടിയും

0
251

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തൻവിക്ക് (2), തേനി സ്വദേശി ഗുണശേഖരൻ (75), സേതു (38) എന്നിവരാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്.

മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുമ്പോള്‍ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.