മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, 32 കാരിയായ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

0
177

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, 32 കാരിയായ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം മുൻപാണ് ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും ലല്ലൻ യാദവും ഒരുമിച്ച് താമസം തുടങ്ങുന്നത്.

അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ യാദവ് ഒപ്പം താമസിപ്പിച്ചത്. തനിക്കുവേണ്ടി മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടു. എന്നാൽ അഞ്ജലി അത് വിസമ്മതിച്ചു. തുടർന്ന് അവർ വാഗ്വാർത്ഥത്തിൽ ഏർപ്പെട്ടു. മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനാവുകയും അഞ്ജലിയെ ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് കടന്നു കളഞ്ഞു.

ആദ്യം മൃതദേഹം കണ്ടെത്തിയത് കെയർ ടേക്കറാണ്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ലല്ലൻ യാദവ് പിടിയിലായി. അഞ്ജലി തന്റെ ഭാര്യയല്ലെന്നും ആറ് വർഷം മുൻപ് പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചുവെന്നും ലല്ലൻ പൊലീസിനോട് വെളിപ്പെടുത്തി.