അമിതാഭ് ബച്ചൻ്റെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ വ്യാജം

0
302

തൻ്റെ ആശുപത്രിവാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അമിതാഭ് ബച്ചൻ. അനാരോഗ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ വ്യാജമെന്ന് ബച്ചൻ. നടൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതായി നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഐഎസ്പിഎൽ ഫൈനൽ കാണുന്നതിനായി വെള്ളിയാഴ്ച രാത്രി മുംബൈ സ്റ്റേഡിയത്തിൽ അമിതാഭ് ബച്ചൻ എത്തിയിരുന്നു. പാപ്പരാസോ വൈറൽ ഭയാനി പങ്കിട്ട ഒരു വീഡിയോയിൽ, താരം പുഞ്ചിരിക്കുകയും പാപ്പുകളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നത് കാണാം.

വിഡിയോയിൽ ഒരാൾ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ബച്ചൻ ‘വ്യാജ വാർത്ത’ എന്ന് ഉറക്കെ പറയുന്നതായി കേൾക്കാം.