ഇലക്ട്‌റൽ ബോണ്ട്; സാന്റിയാഗോ മാർട്ടിന്റെ സംഭാവന സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ

0
171

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഡാറ്റയിലെ 2019-ൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത് സാന്റിയാഗോ മാർട്ടിനാണ്. “ലോട്ടറി രാജാവ്” എന്നറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിനെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മാർട്ടിന്റെ സംഭാവന.

കേരളമടക്കം 8 സംസ്ഥാനങ്ങൾക്ക് ആണ് 2019ൽ ആഭ്യന്തര മന്ത്രാലയം കേന്ദ്രം സാന്റിയാഗോ മാർട്ടിന്റെ കമ്പനികളുടെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 നും 2024 നും ഇടയിൽ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടലുകൾ 1,300 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് ബോണ്ട്‌ കൊണ്ടുവന്നത് കള്ളപ്പണം തടയാൻ വേണ്ടിയാണെന്നാണ് അമിത് ഷായുടെ വാദം.