തമിഴ് നാട്ടിൽ പത്തുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 19-കാരൻ അറസ്റ്റിൽ

0
205

തമിഴ്നാട്ടിൽ പത്തുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 19-കാരൻ അറസ്റ്റിൽ. ബുധനാഴ്ചെയാണ് കേസിനാസ്പദമായ സംഭവം. ധർമപുരിയിലെ ആദിയമ്മൻകോട്ടയിൽ സ്‌കൂൾ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലാണ് ഇതേ സ്‌കൂളിലെ വിദ്യാർഥിയായ എസ്.ഇളങ്കോയെ പോലീസ് അറസ്റ്റ് ചെയ്തത്.

പത്തുവയസ്സുകാരനെ സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതി ലൈംഗികമായി പീഡിപ്പിച്ചശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസ്. പത്തുവയസ്സുകാരനെ കാണാതായതോടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇളങ്കോ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പിന്നീട് ഇയാൾ തിരികെ വീട്ടിലെത്തിയത് ഒറ്റയ്ക്കാണെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ഇതോടെ ഇളങ്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കൃഷിയിടത്തിലെ കിണറ്റിൽനിന്ന് പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ധർമപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതിയെ സേലം സെൻട്രൽ ജയിലിലേക്ക് അയച്ചു.