ഇന്ത്യൻ പ്രീമിയർ ലീഗ് 2024; RCB പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

0
231

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ന് ഒരാഴ്ച മാത്രം ശേഷിക്കെ RCB പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രാഞ്ചൈസിയുടെ പേരിൽ നിന്ന് ‘ബാംഗ്ലൂർ’ എന്ന വാക്ക് ഒഴിവാക്കാനാണ് മാനേജ്‌മെൻ്റ് ശ്രമിക്കുന്നത്.

‘റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍’ എന്ന പേര് ‘റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. 2014ൽ ‘ബാംഗ്ലൂർ’ നഗരത്തിൻ്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പേരിൽ മറ്റം വരുത്തിയിരുന്നില്ല.

ഇതു സംബന്ധിച്ച് ഒരു പ്രൊമോ വീഡോ ആര്‍സിബി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടിയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. മാര്‍ച്ച് 19-നായിരിക്കും പുതിയ പേര് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക. പേരുമാറ്റം ഇനി ഭാഗ്യം കൊണ്ടുവരുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.