മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്

0
390

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസെടുത്തത്. പോക്‌സോ നിയമത്തിലെ സെക്ഷൻ 8, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ തന്റെ കേസിന് സഹായം തേടാൻ പോയതിനിടെയായിരുന്നു മകൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്ന് ഇരയുടെ അമ്മ പരാതിയില്‍ പറയുന്നത്. പിന്നീട് താൻ ഇത് അറിഞ്ഞപ്പോൾ യെദ്യൂരപ്പ ക്ഷമാപണം നടത്തിയെന്നും തട്ടിപ്പ് കേസിൽ തന്നെ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തെന്നും പരാതിക്കാരി അവകാശപ്പെട്ടു.