ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നാളെ

0
166

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെയും ചില സംസ്ഥാന അസംബ്ലികളുടെയും ഷെഡ്യൂൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കുകയും അതിന് മുമ്പ് പുതിയ സഭ രൂപീകരിക്കുകയും വേണം. തീയതി പ്രഖ്യാപിക്കുന്നത് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.

ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് മുതൽ എട്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഏഴു ഘട്ടങ്ങളിലായി ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്.

ഏപ്രിൽ/മേയ് മാസങ്ങളിൽ അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഈ വർഷാവസാനം വോട്ടെടുപ്പ് നടത്തും.