ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
333

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ മുംബൈയിലെ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായി. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നാണ് വിവരം.

ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പതിവു ചെക്കപ്പുകൾക്കായാണ് ബച്ചൻ ആശുപത്രിയിൽ എത്തിയതെന്നും പറയുന്നു. ഈ വർഷം ഇതു രണ്ടാം തവണയാണ് ബച്ചൻ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. ജനുവരിയിൽ കൈത്തണ്ടയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, പിന്തുണയ്ക്ക് നന്ദിയെന്ന് അമിതാഭ് ബച്ചൻ എക്‌സിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ആശുപത്രിവാസ വാർത്തകൾക്ക് മുമ്പ് അടുത്തിടെ ഒരു ഐഎസ്പിഎല്ലിൽ പങ്കെടുത്തതിന്റെ ഒരു വീഡിയോയും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.