കിസാൻ മഹാപഞ്ചായത്ത്: ഡൽഹിയിൽ പ്രതിഷേധം ശക്തം

0
135

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ. പഞ്ചാബിൽ നിന്നുള്ള നൂറുകണക്കിന് കർഷകരാണ് കിസാൻ മസ്ദൂർ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഡൽഹി രാംലീല മൈതാനത്ത് ഒത്തുകൂടിയിരിക്കുന്നത്. ഫെബ്രുവരി 22 ന് ചണ്ഡീഗഡിൽ നടന്ന യോഗത്തിലാണ് സംയുക്ത കിസാൻ മോർച്ച ‘മഹാപഞ്ചായത്ത്’ ആഹ്വാനം ചെയ്ത്. തുടർന്ന് മാർച്ച് 11 ന് ഡൽഹി പോലീസിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയിരുന്നു.

5,000-ത്തിൽ കൂടരുത്, ട്രാക്ടർ ട്രോളികൾ പാടില്ല, രാംലീല മൈതാനത്ത് മാർച്ച് പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ഡൽഹി പോലീസ് കർഷകർക്ക് മഹാപഞ്ചായത്ത് നടത്താൻ അനുമതി നൽകിയത്.

പങ്കെടുക്കുന്നവരുടെ എണ്ണം 5,000 ആയി പരിമിതപ്പെടുത്താൻ എസ്‌കെഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ 15,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചാബിൽ നിന്ന് 30,000-ത്തിലധികം കർഷകർ ദേശീയ തലസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്കെഎം പറഞ്ഞു.

സെൻട്രൽ ഡൽഹിയിലേക്കുള്ള റോഡുകൾ ഒഴിവാക്കാൻ യാത്രക്കാർക്കായി പോലീസ് ട്രാഫിക് ഉപദേശവും നൽകിയിട്ടുണ്ട്.