അശ്ലീല ഉള്ളടക്കത്തിന് പതിനെട്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം

0
254

ഒന്നിലധികം മുന്നറിയിപ്പുകൾക്ക് ശേഷം അശ്ലീല ഉള്ളടക്കത്തിന് പതിനെട്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂർ.

കൂടാതെ, 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്റ്റോറിൽ 7, ആപ്പിൾ ആപ്പ് സ്റ്റോറിൽ 3), ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും രാജ്യവ്യാപകമായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കി നടപടി.

Dreams Films, Voovi, Yessma, Uncut Adda, Tri Flicks, X Prime, Neon X VIP, Besharams, Hunters, Rabbit, Xtramood, Nuefliks, MoodX, Mojflix, Hot Shots VIP, Fugi, Chikooflix, Prime Play എന്നീ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് നടപടി.