ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

0
131

പാർട്ടിയിൽ നിന്ന് 100 കോടിയിലധികം നികുതി ഈടാക്കാൻ ട്രൈബ്യൂണലിനെ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ (ഐടിഎടി) മാർച്ച് 8 ന് കോൺഗ്രസിനോട് പണം അടയ്ക്കാൻ പറഞ്ഞതിനെ തുടർന്ന് പാർട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐടിഎടിയുടെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്രകുമാർ കൗരവ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

എന്തെങ്കിലും സംരക്ഷണം നൽകണമെന്നും ഇല്ലെങ്കിൽ പാർട്ടിക്ക് സാമ്പത്തികം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കോൺഗ്രസിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ അഭ്യർഥിച്ചിരുന്നു.

യഥാർത്ഥ നികുതി ആവശ്യം 102 കോടി രൂപയായിരുന്നെന്നും പലിശയോടൊപ്പം 135.06 കോടി രൂപയായി ഉയർന്നെന്നും നികുതി വകുപ്പിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉത്തരവ് വന്നതിനാൽ തങ്ങളുടെ ഫണ്ട് മരവിപ്പിച്ച ടാക്സ് ട്രിബ്യൂണലിൻ്റെ ഉത്തരവ് “ജനാധിപത്യത്തിനെതിരായ ആക്രമണം” ആണെന്ന് കോൺഗ്രസ് പറഞ്ഞു.