റോട്ട്‌വീലർ, പിറ്റ്ബുൾസ്, ടെറിയർ തുടങ്ങിയവയുടെ ഇറക്കുമതിയിലും വിൽപ്പനയിലും നിരോധനം ഏർപ്പെടുത്തി സർക്കാർ

0
183

റോട്ട്‌വീലർ, പിറ്റ്ബുൾസ്, ടെറിയർ, വുൾഫ് ഡോഗ്, മാസ്റ്റിഫുകൾ തുടങ്ങിയ നിരവധി ‘ക്രൂരമായ’ നായ ഇനങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്താൻ നിർദേശിച്ച് കേന്ദ്ര സർക്കാർ.

ഈ നിരോധനം മിക്സഡ്, സങ്കരയിനം ഇനങ്ങൾക്കും ബാധകമാണ്. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച വിദഗ്ധരുടെയും മൃഗസംരക്ഷണ സംഘടനകളുടെയും സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ ഉപദേശം.

കൂടുതൽ പ്രജനനം തടയുന്നതിനായി വളർത്തുമൃഗങ്ങളായി വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതികൾ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടികയിൽ പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബൗൾ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ജാപ്പനീസ്, ടോർൻജാക്ക്, ടോൺജാക്ക് , മാസ്റ്റിഫുകൾ, റോട്ട്‌വീലർ, ടെറിയറുകൾ, റൊഡീഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗാർഡ്, കെയിൻ കോർസോ, കൂടാതെ ബാൻഡോഗ് എന്നറിയപ്പെടുന്ന എല്ലാ നായ്ക്കളും ഉൾപ്പെടുന്നു.