മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ​ഗുണാ കേവിൽ ഇറങ്ങി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

0
185

മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ​ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് റാണിപേട്ട് സ്വദേശികളായ എസ്.വിജയ്(24), പി.ഭരത്(24), പി.രഞ്ജിത്ത്കുമാര്‍(24) എന്നിവരെ അറസ്റ്റ് ചെയ്തത്.

ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്. വിവരം അറിഞ്ഞയുടൻ ഫോറസ്​റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് കൊടൈക്കനാലും ഗുണ കേവും സന്ദർശിച്ചത്.

ഓഫ് സീസണ്‍ ആയി‌ട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്​ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.