റിട്ടൺ ആൻഡ് ഡയറെക്ടഡ് ബൈ ഗോഡ്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

0
342

റിട്ടൺ ആൻഡ് ഡയറെക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റീലീസ് ചെയ്ത് ദുൽഖർ സൽമാൻ. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺഫീൽഡ് സംവിധാനം ചെയ്ത ഒരു മലയാളം ഫാമിലി കോമഡി ചിത്രമാണ് റിട്ടൺ ആൻഡ് ഡയറെക്ടഡ് ബൈ ഗോഡ്. സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെട്ടൂരാൻ ഫിലിംസിൻ്റെ ബാനറിൽ സനൂബ് കെ യൂസഫാണ് ചിത്രം നിർമ്മിക്കുന്നത്.

വെയ്ൻ, കുറുപ്പ് എന്നിവരോടൊപ്പം ജിബു ജേക്കബ്, ഷിജു മടക്കര, കോട്ടയം നസീർ, ശരൺ രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാൻ സംഗീതം പകർന്നപ്പോൾ ഛായാഗ്രഹണം ബബ്ലു അജു നിർവഹിച്ചു.