കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി ; മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്

0
224

പേരാമ്പ്ര ചാലിക്കരയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു( 29) ആണ് മരിച്ചത്. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തായുള്ള നെച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടത്. യുവതിയെ കാണാനില്ലെന്ന് പെരാമ്പ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലായിരുന്നു തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.