വ്രതശുദ്ധിയിൽ വിശ്വാസികൾ: റമസാൻ വ്രതം ഇന്നു മുതൽ

0
133

കാപ്പാട് കടപ്പുറത്തും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരിക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു. മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്കാരത്തിനും ഇന്നലെ തുടക്കമായി.

മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്.