അടുക്കള ഉപകരണങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

0
189

അടുക്കള ഉപകരണങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം ശ്രമിച്ചയാളെ പിടികൂടി. ദുബായിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയാളുടെ കൈയ്യിൽ നിന്ന് 21 ലക്ഷം രൂപയുടെ സ്വർണമാണ് പിടിക്കൂടിയത്.

തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ഓട്‌സ് നിറച്ച ടിന്‍, പച്ചക്കറി അരിയുന്നതിനുളള കത്തികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.

വിവിധ പാത്രങ്ങളിലും ടിന്നിലുമായി ഒളിപ്പിച്ചിരുന്ന 324.140 ഗ്രാം തൂക്കമുളള സ്വര്‍ണമാണ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.