എൽഡിഎഫ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം. ഇതോടെ എല്‍ഡിഎഫ് ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്.
ഇന്ന് ആലത്തൂർ ,ആലപ്പുഴ, കോട്ടയം എന്നീ മണ്ഡലങ്ങളിൽ കൺവെൻഷനുകൾ നടക്കും. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലിന് വടക്കഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന കൺവെൻഷൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, മന്ത്രിമാരായ എം ബി രാജേഷ്, തുടങ്ങി മന്ത്രിമാരും വിവിധ ഘടക കക്ഷി നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കും.
കോട്ടയം ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.