മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ വിജയം ആഘോഷിക്കാൻ ഡൂഡിൽ പങ്കുവെച്ച് അമുൽ

0
198

കേരളത്തിന് അകത്തും പുറത്തും ആഘോഷമാക്കിയ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഈ അവസരത്തിൽ വൻവിജയമായി മാറിയ സിനിമയ്ക്ക് ട്രിബ്യൂട്ട് നൽകികൊണ്ട് ഡയറി ബ്രാൻഡായ അമുൽ ഒരു ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. മഞ്ഞ്’അമൂൽ’ ബോയ്സ് എന്ന പേരിലാണ് അമുൽ ഡൂഡിൽ പുറത്തിറക്കിയത്.

ചിദംബരം സംവിധാനം ചെയ്ത ചിത്രം 100 കോടി കളക്ഷനും പിന്നിട്ട് കുതിക്കുകയാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചത്. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തീമില്‍ ബട്ടര്‍ പുരട്ടിയ ബ്രഡ് കഴിക്കുന്ന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ഒരു കാര്‍ട്ടൂണ്‍ പോസ്റ്ററാണ് അമൂല്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. മലയാളികള്‍ അടക്കമുള്ളവര്‍ പോസ്റ്ററിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.