ഡൽഹിയിൽ ജുമാ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ എസ് ഐയെ സസ്പെൻഡ് ചെയ്തു

0
172

ഇന്നലെ (മാർച്ച് 8) ജുമാ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഡൽഹി ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പള്ളിക്ക് മുന്നിലെ റോഡിൽ ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്.

സബ് ഇൻ‌സ്പെക്ടർ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച പ്രദേശവാസികൾ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു.

പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.