തൃശൂരിൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

0
234

തൃശൂർ ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

മാർച്ച് രണ്ടാം തീയതി പകൽ 10 മുതലാണ് ഇരുവരെയും കാണാതായത്. ഇതിനെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികൾക്കായി ഉള്‍വനത്തില്‍ 15 പേരുടെ ഏഴ് സംഘമാണ് തെരച്ചില്‍ നടത്തിയിത്. പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷനും നടത്തിയിരുന്നു.