ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ കുട്ടികള്‍ക്കായി സംയുക്ത ഓപ്പറേഷന്‍

0
112

തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ രണ്ടു കുട്ടികള്‍ക്കായി പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍.

കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെയാണ് കാണാതായത്. മാർച്ച് 2 മുതലാണ് കുട്ടികളെ കാണാതായത്.

കുട്ടികൾക്കായി ഉള്‍വനത്തില്‍ 15 പേരുടെ ഏഴ് സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. വന്യജീവികളുള്ളത് തെരച്ചിലിന് ഒരു വെല്ലുവിളിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നു മുതല്‍ ഉള്‍ക്കാട്ടില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തും.