റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ശ്രമം തുടങ്ങി

0
204

റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായുള്ള ചര്‍ച്ചകള്‍ റഷ്യയുമായി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍.

ജോലി വാഗ്ദാനംചെയ്ത് കബളിപ്പിക്കപ്പെട്ട ഇന്ത്യക്കാര്‍ റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. നിരവധി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

വ്യാജവാഗ്ദാനങ്ങളിലൂടെ മനുഷ്യക്കടത്ത് നടത്തുന്ന ഇത്തരം ഏജന്റുമാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ആരംഭിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെ സി.ബി.ഐ. കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.