‘സാമന്ത വീണ്ടും വിവാഹിതയാകുന്നോ, നടിക്കൊപ്പമുള്ള യുവാവ് കാമുകനോ’ ? ചോദ്യങ്ങളുമായി ആരാധകർ

0
405

വിമര്‍ശകരില്ലാതെ സിനിമയില്‍ തിളങ്ങി നിന്ന ഒരു നടിയാണ് സാമന്ത രുത്പ്രഭു. തെന്നിന്ത്യന്‍സിനിമാലോകത്തെ ക്യൂട്ട് സുന്ദരിയായിട്ടാണ് നടി ഇന്നും അറിയപ്പെടുന്നത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ എല്ലാം താരത്തിന്റെ ജീവിതം വല്ലാതെ മാറ്റിമറിച്ചു. ‌നടിയുടെ വ്യക്തി ജീവിതം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായി. നാ​ഗ ചൈതന്യയുമായുള്ള വിവാഹവും വേർപിരിയലുമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. തെലുങ്കില്‍ ഒരുമിച്ചഭിനയിച്ചപ്പോഴാണ് സാമന്തയും നടന്‍ നാഗ ചൈതന്യയും ഇഷ്ടത്തിലാവുന്നത്.

2017ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഈ ദാമ്പത്യ ജീവിതത്തിന് വർഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാല് വർങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയാണ് എന്ന വാർത്തയാണ് പിന്നീട് പുറത്ത് വന്നത്. ഇരുവരും വേർപിരിയുമെന്ന് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്രയേറെ ജനപ്രീതി നേടിയ താര ദമ്പതികളായിരുന്നു ഇവർ. വിവാഹമോചനത്തിന് കാരണം എന്തെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സമാന്തയുടെ സിനിമാ തിരക്കുകളും വിവാഹ ശേഷം ​ഗ്ലാമറസായി അഭിനയിച്ചതുമെല്ലാം പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ചുള്ള ഔദ്യോ​ഗിക വിവരങ്ങൾ ലഭ്യമല്ല.

പിന്നീടങ്ങോട്ട് ഇരുവരും എപ്പോഴാണ് അടുത്ത ബന്ധത്തിലേക്ക് കടക്കുന്നത് എന്നായിരുന്നു ആരാധകർ ഉറ്റു നോക്കിക്കൊണ്ടിരുന്നത്. അതിന് ജീവൻ നൽകി ഈ അടുത്തായി സാമന്തയെക്കുറിച്ച് ചില ​ഗോസിപ്പുകൾ വന്നിരുന്നു. സാമന്ത ഉടൻ വിവാഹിതയാകാൻ പോകുന്നുവെന്നായിരുന്നു ആ വാർത്ത. സമാന്തയുടെ കാമുകനെന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പ്രീതം ജുകൽക്കർ എന്ന യുവാവിന്റെ ഫോ‌ട്ടോയാണ് സമാന്തയ്ക്കൊപ്പം പ്രചരിച്ചത്. എന്നാൽ അഭ്യൂഹങ്ങൾ തള്ളി അന്ന് താരം രം​ഗത്തെത്തി. തങ്ങൾ സുഹൃത്തുക്കളാണെന്നാണ് ഇരുവരും വ്യക്തമാക്കിയത്. പിന്നീ‌ട് കുറേക്കാലം ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല.

ഇപ്പോഴിതാ വീണ്ടും ഇവർ ക്യാമറക്കണ്ണുകളിൽ പെട്ടിരിക്കുകയാണ്. തിരുമല ശ്രീവരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണ് ഇരുവരും. നിമഷ നേരം കൊണ്ടാണ് ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. സമാന്തയും പ്രീതം ജുകൽക്കറും പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതേസമയം ഇവർ സുഹൃത്തുക്കളായിരിക്കാം, സമാന്തയുടെ സ്റ്റാഫോ മറ്റോ ആയിരിക്കാം എന്ന അഭിപ്രായക്കാരും ഉണ്ട്. എന്നാൽ ഇതെല്ലാം വെറും ​ഗോസിപ്പ് മാത്രമാണെന്നും വിവാഹമോചനത്തിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ സമാന്ത തയ്യാറായിട്ടില്ലെന്നുമാണ് വിവരം.

അതേസമയം നാ​ഗ ചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം മറ്റ് ചില പ്രശ്നങ്ങളും നടിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച നടി ഇതിന്റെ ചികിത്സയിലാണ് ഇപ്പോഴുള്ളത്. ഒരു വർഷത്തിലേറെയായി ചികിത്സ തുടരുകയാണ് താരം. ഇതിന്റെ ഭാ​ഗമായി കരിയറിൽ നിന്നും ചെറിയ ഇടവേളയും താരമെടുത്തു. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ സമാന്ത ഇന്ന് തയ്യാറല്ല. മികച്ച കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് നടി. ഖുശിയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി റിലീസ് ചെയ്യാനുള്ളത്. വരുൺ ധവാനാണ് സീരീസിലെ നായകൻ. ഫാമിലി മാൻ എന്ന സീരീസിലൂടെയാണ് സമാന്തയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിക്കുന്നത്.