യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പൊലീസ് പറയുന്നു.

0
204

കാസര്‍കോട്: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) ആണ് മർദനത്തെ തുടർന്ന് മരിച്ചത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മർദനത്തെ തുടർന്ന് ആരിഫ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് ആരിഫിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പൊലീസ് പറയുന്നു.