നാളെ കോൺഗ്രസ് ഒന്നാകെ ബി ജെ പിയിലേക്ക് പോകില്ലയെന്നെന്താണ് ഉറപ്പ്; പ്രതികരിച്ച് എം വി ഗോവിന്ദൻ

0
128

കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബി ജെ പിയിലേക്ക് പോകുന്നതിനെക്കുറിച്ച് പ്രതികരിച്ച് എം വി ഗോവിന്ദൻ. കോൺഗ്രസിന്റെ ഡസൻ കണക്കിന് നേതാക്കളാണ് ഇന്ത്യയിലുടനീളം ബി ജെ പിയിലേക്ക് പോകുന്നത്, നാളെ കോൺഗ്രസ് ഒന്നാകെ ബി ജെ പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു.

കേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബി ജെ പികാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബി ജെ പിയിൽ എത്തിക്കും. എന്നതാണ് പ്രധാനമന്ത്രിയുടെ രണ്ടക്ക പ്രയോഗത്തിലൂടെ വ്യക്തമാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എ കെ ആന്റണിയുടെ മകൻ പോയി. കരുണാകരന്റെ മകൾ പോകുന്നു. ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. ബി ജെ പിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നാണ് ഇക്കാര്യങ്ങളെല്ലാം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.