ജസ്റ്റിസ് അഭിജിത് ഗാംഗുലി ബി.ജെ.പി.യിലേക്ക്; ഇന്ന് അംഗത്വം എടുക്കും, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കുനേരേ പോരാടാന്‍ കെല്‍പ്പുള്ള ഏക ദേശീയപാര്‍ട്ടി എന്ന നിലയ്ക്കാണ് ബി.ജെ.പി.യില്‍ ചേരാന്‍ നിശ്ചയിച്ചതെന്ന് ഗാംഗുലി പറഞ്ഞു

0
58

കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത്ത് ഗാംഗുലി ബി.ജെ.പി.യിലേക്ക്. ഇന്ന് ബിജെപിയിൽ അംഗത്വം എടുക്കും. ചൊവ്വാഴ്ച യാണ്‌ അഭിജിത് ഗാംഗുലി രാജി സമർപ്പിച്ചു രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തംലുക് മണ്ഡലത്തിൽ അഭിജിത് ഗാഗുലി സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കുനേരേ പോരാടാന്‍ കെല്‍പ്പുള്ള ഏക ദേശീയപാര്‍ട്ടി എന്ന നിലയ്ക്കാണ് ബി.ജെ.പി.യില്‍ ചേരാന്‍ നിശ്ചയിച്ചതെന്ന് ഗാംഗുലി പറഞ്ഞു.

ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഒട്ടേറെ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്ന ജഡ്ജി യാണ് അഭിജിത് ഗാംഗുലി.എന്നാൽ ജഡ്ജി എന്ന നിലയിൽ പൂർണ്ണമായും നിഷ്പക്ഷനായാണ് താൻ പ്രവർത്തിച്ചതെന്ന് അഭിജിത് ഗാംഗുലി പറഞ്ഞു. ഇതിനിടെ അവധി സമയത്ത് ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.