സംസ്ഥാന ടെലിവിഷൻ അവാർഡുകൾ 2022 പ്രഖ്യാപിച്ചു; ഇത്തവണയും മികച്ച സീരിയൽ അവാർഡില്ല

0
147

2022ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മുപ്പത്തൊന്നാമത് സംസ്ഥാന ടെലിവിഷൻ അവാർഡാണ് പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച സീരിയലിനുള്ള അവാർഡില്ല. സീരിയൽ വിഭാഗത്തിൽ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ളവയാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടത്. അതിനാലാണ് അവയെ സീരിയൽ വിഭാഗത്തിനുള്ള അവാർഡിനായി പരിഗണിക്കാത്തത്.

പ്രധാന പുരസ്‌കാരങ്ങൾ

മികച്ച ഗ്രന്ഥം: പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ (രചയിതാവ്: ടി.കെ.സന്തോഷ് കുമാർ, 10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും

മികച്ച ലേഖനം : മലയാളിയുടെ ‘ബിഗ്ബോസ്’ ജീവിതം, രചയിതാവ് : സജിത്ത് എം.എസ്. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

കഥാവിഭാഗം അവാർഡുകൾ:

മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്): ഭൂമി, സംവിധാനം- മിഥുൻ ചന്ദ്രൻ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കൂടിയത്) : കനം, സംവിധാനം : മൃദുൽ ടി.എസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കഥാകൃത്ത്: സുദേവൻ പി.പി. (ടെലിസീരിയൽ/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: ചിയേഴ്സ് (സെൻസേഡ്)

മികച്ച ടി.വി.ഷോ : സൂപ്പർ ഫോർ ജൂനിയേഴ്സ് (എൻറർടെയിൻമെൻറ്), നിർമ്മാണം: മഴവിൽ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കോമഡി പ്രോഗ്രാം : കോമഡി സ്റ്റാർസ് സീസൺ 3 (ഏഷ്യാനെറ്റ്)

സംവിധാനം: ബിജു ജോർജ് (ബൈജു ജി. മേലില) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഹാസ്യാഭിനേതാവ് : ഭാസി വൈക്കം, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), കോമഡി സ്റ്റാർസ് സീസൺ 3 (ഏഷ്യാനെറ്റ്)

കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം: വില്ലേജ് ക്രിക്കറ്റ് ബോയ് (സെൻസേർഡ്), സംവിധാനം: രാഹുൽ ആർ. ശർമ്മ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: റിജാസ് സുലൈമാൻ, (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ: ലിവിൻ സി. ലോനക്കുട്ടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച സംവിധായകൻ : മൃദുൽ ടി.എസ് (ടെലിസീരിയൽ/ടെലിഫിലിം) (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടികൾ: കനം, സമരം (ജനപ്രിയം ചാനൽ)

മികച്ച നടൻ: ശിവജി ഗുരുവായൂർ (ടെലിസീരിയൽ/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭർത്താവിൻറെ സ്നേഹിതൻ (കേരളവിഷൻ)

മികച്ച രണ്ടാമത്തെ നടൻ : അനു വർഗ്ഗീസ് (ടെലിസീരിയൽ/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടികൾ: സമരം, സംഘട്ടനം (ജനപ്രിയം ചാനൽ)

മികച്ച നടി: ശിശിര പി.വി. (ടെലിസീരിയൽ/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സമരം (ജനപ്രിയം ചാനൽ)

മികച്ച രണ്ടാമത്തെ നടി: ആതിര ദിലീപ് (ടെലിസീരിയൽ/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം (ജനപ്രിയം ചാനൽ)

മികച്ച ബാലതാരം: ഡാവിഞ്ചി സന്തോഷ് (ടെലിസീരിയൽ/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി : വില്ലേജ് ക്രിക്കറ്റ് ബോയ് (സെൻസേഡ്)

മികച്ച ഛായാഗ്രാഹകൻ : സാലു കെ. തോമസ് (ടെലിസീരിയൽ/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്)

മികച്ച ദൃശ്യസംയോജകൻ: സച്ചിൻ സത്യ, (ടെലിസീരിയൽ/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ചിയേഴ്സ് (സെൻസേഡ്)

മികച്ച സംഗീത സംവിധായകൻ: ജിഷ്ണു തിലക് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) (ടെലിസീരിയൽ/ടെലിഫിലിം) പരിപാടി : കാത്തോളാം (കൗമുദി ടി.വി.)

മികച്ച ശബ്ദലേഖകൻ: വിനായക് സുതൻ (ടെലിസീരിയൽ/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം, സമരം (ജനപ്രിയം ചാനൽ)

മികച്ച കലാസംവിധായകൻ: അമൽദേവ് (ടെലിസീരിയൽ/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്)

കഥയ്ക്കനുയോജ്യമായ വിധത്തിൽ പരിമിതമായ ഒരിടത്തിലെ അന്തരീക്ഷവും പശ്ചാത്തലവും ഒരുക്കിയ കലാസംവിധാന മികവിന്.

പ്രത്യേക ജൂറി പരാമർശം

അഭിനയം : ശ്രീധരൻ പി. (പ്രശസ്തിപത്രവും ശില്പവും)

പരിപാടി: ചാച്ചൻ (ശാലോം ടെലിവിഷൻ)

അവാർഡുകൾ കഥേതര വിഭാഗം

മികച്ച ഡോക്യുമെൻററി : പലായനത്തിൽ നഷ്ടപ്പെട്ടവർ (ജനറൽ) (ദൂരദർശൻ); സംവിധാനം : ബിന്ദു സാജൻ, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: ഇഞ്ചി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെൻററി: ജൈവവൈവിധ്യ സംരക്ഷണം (സയൻസ് & എൻവയോൺമെൻറ്) നല്ല നാളേയ്ക്കായി (കൈറ്റ് വിക്ടേഴ്സ്)

സംവിധാനം: കെ.എസ്. രാജശേഖരൻ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: കേരള ബയോഡൈവേഴ്സിറ്റി ബോർഡ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെൻററി: ദി സെന്യോർ ഓഫ് കളേഴ്സ് (ബയോഗ്രഫി) (സെൻസേർഡ്) സംവിധാനം: ദീപു തമ്പാൻ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: ഡോ.മഞ്ജുഷ സുധാദേവി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെൻററി: അംഗനാങ്കം (വിമൻ & ചിൽഡ്രൻ) (മനോരമ ന്യൂസ്) സംവിധാനം: ധന്യ എം., (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: മനോരമ ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച എഡ്യുക്കേഷണൽ : പ്രപഞ്ചവും മനുഷ്യനും, പ്രോഗ്രാം (ഏഷ്യനെറ്റ് ന്യൂസ്) സംവിധാനം: രാഹുൽ കൃഷ്ണ കെ.എസ്, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിർമ്മാണം: ഏഷ്യാനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ആങ്കർ: സജീവ് ബാലകൃഷ്ണൻ (എഡ്യുക്കേഷണൽ പ്രോഗ്രാം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: വരൂ, വരയ്ക്കൂ (കൈറ്റ് വിക്ടേഴ്സ്)

മികച്ച സംവിധായകൻ: മണിലാൽ (ഡോക്യുമെൻററി) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ബ്ലാക്ക് ആൻറ് വൈറ്റ് (സെൻസേർഡ്)

മികച്ച ന്യൂസ് ക്യാമറാമാൻ: സന്തോഷ് എസ്. പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫാർമർ നൈറ്റ് ലൈഫ് (മനോരമ ന്യൂസ്)

മികച്ച വാർത്താവതാരക : അനൂജ രാജേഷ് (24 ന്യൂസ്) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഉച്ച വാർത്ത, വാർത്താ സന്ധ്യ

മികച്ച കോമ്പിയർ/ആങ്കർ: ആർ. ശ്രീകണ്ഠൻ നായർ (വാർത്തേതര പരിപാടി) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : ഗുഡ്മോണിംഗ് വിത്ത് ആർ. ശ്രീകണ്ഠൻ നായർ (24 ന്യൂസ്)

മികച്ച കമൻറേറ്റർ: പ്രൊഫ.അലിയാർ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി: ബി.ആർ.പി.ഭാസ്കർ : ചരിത്രത്തോടൊപ്പം നടന്ന ഒരാൾ, വക്കം മൗലവി: ഇതിഹാസ നായകൻ (ദൂരദർശൻ)

മികച്ച ആങ്കർ/ഇൻറർവ്യൂവർ: എൻ.പി. ചന്ദ്രശേഖരൻ, വി.എസ്. രാജേഷ്

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : 1. അന്യോന്യം (കൈരളി ടി.വി), 2. സ്ട്രെയ്റ്റ്ലൈൻ (കൗമുദി ടി.വി)

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്: അർഹതയുള്ള എൻട്രികളുടെ അഭാവത്തിൽ ഈ വിഭാഗത്തെ അവാർഡിനായി പരിഗണിച്ചിട്ടില്ല.

മികച്ച ടി.വി.ഷോ (കറൻറ് അഫയേഴ്സ്), പരിപാടി: നാട്ടുസൂത്രം, നിർമ്മാണം: മനോരമ ന്യൂസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കുട്ടികളുടെ: വരൂ, വരയ്ക്കൂ പരിപാടി (കൈറ്റ് വിക്ടേഴ്സ്), സംവിധാനം: ബി.എസ് രതീഷ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: കൈറ്റ് വിക്ടേഴ്സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും

വാർത്താ ഛായാഗ്രാഹകൻ: ഷാജു കെ.വി. (പ്രശസ്തിപത്രവും ശില്പവും), പരിപാടി:പാറക്കുളങ്ങൾ ഇല്ലാതാവുമ്പോൾ, (മാതൃഭൂമി ന്യൂസ്)

കറൻറ് അഫയേഴ്സ് : കെ.ആർ.ഗോപീകൃഷ്ണൻ, ആങ്കർ (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫൈനൽ റൗണ്ട് അപ്പ് (24 ന്യൂസ്)

അഭിമുഖകാരൻ: ദീപക് ധർമ്മടം (പ്രശസ്തിപത്രവും ശില്പവും), പരിപാടി: നയം വ്യക്തമാക്കി കോടിയേരി (24 ന്യൂസ്) ജീവചരിത്ര ചിത്രം: പ്രിയ രവീന്ദ്രൻ (സംവിധാനം) (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ലളിതം, സൗമ്യം, ഗാന്ധിമാർഗം (കൈരളി ന്യൂസ്).