നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തി കുഴഞ്ഞ് വീണു മരണപ്പെട്ടയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ അനുവദിച്ചു

0
231

നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തി കുഴഞ്ഞ് വീണു മരണപ്പെട്ടയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ അനുവദിച്ചു. ഇടുക്കി ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി എ. ഗണേശന്‍റെ കുടുംബത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

2023 ഡിസംബര്‍ പതിനൊന്നിന്നായിരുന്നു ഗണേശന്‍ മരിച്ചത്. ദേവികുളം മണ്ഡലത്തിലെ നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ പരാതി സമർപ്പിക്കാനാണ് ഗണേശൻ എത്തിയത്.