‘മു​ക്രി വി​ത്ത്‌ ചാ​മു​ണ്ഡി’ ഡോ​ക്യു​മെ​ന്റ​റിയുടെ പ്രവാസ ലോകത്തെ ആദ്യ പ്രദർശനം ഖത്തറിൽ നടന്നു

0
204

മ​ല​ബാ​റി​ലെ പ്ര​ശ​സ്ത​മാ​യ മാ​പ്പി​ള തെ​യ്യം അടിസ്ഥാനമാക്കി മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ഷ​റ​ഫ് തൂ​ണേ​രി സം​വി​ധാ​നം ചെ​യ്ത ‘മു​ക്രി വി​ത്ത്‌ ചാ​മു​ണ്ഡി; ദി ​സാ​ഗ ഓ​ഫ് ഹാ​ർ​മ​ണി ഇ​ൻ തെ​യ്യം ആ​ർ​ട്ട്’ ഡോ​ക്യു​മെ​ന്റ​റിയുടെ പ്രവാസ ലോകത്തെ ആദ്യ പ്രദർശനം പ്രേക്ഷക പ്രശംസയുടെ നിറവിൽ ദോഹയിൽ നടന്നു.

സമകാലിക ഇന്ത്യയിൽ സാംസ്‌കാരികമായ ഇടപെടലാണ് തന്റെ ഡോക്യുമെന്ററിയെന്നും. മുക്രി വിത്ത്‌ ചാമുണ്ഡിക്ക് ലഭിച്ച സ്വീകാര്യത കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു വെന്നും സംവിധായകൻ അഷറഫ് തൂണേരി പറഞ്ഞു.

വ​ട​ക്കേ മ​ല​ബാ​റി​ലെ മാ​പ്പി​ള തെ​യ്യം പ്ര​മേ​യ​മാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ഇം​ഗ്ലീ​ഷ് ഡോ​ക്യു​മെ​ന്റ​റി​യാ​ണി​ത്. 2023 ന​വം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ശ​ശി ത​രൂ​ർ എം.​പി എ​ന്നി​വ​ർ പ്ര​കാ​ശ​നം ചെ​യ്ത ഡോക്യുമെന്റ​റി കേ​ര​ള​ത്തി​ലെ സ​ർവ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും പ്ര​ത്യേ​ക പ്ര​ദ​ർശ​നം ന​ട​ത്തി​യി​രു​ന്നു.

ഖ​ത്ത​ർ പ്ര​വാ​സി​ക​ളായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോൻ, സംവിധായകൻ അഷറഫ് തൂണേരി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.

ദൽഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ അബ്ദുല്ല അബ്ദുൽ ഹമീദ്, മാധ്യമ പ്രവർത്തകൻ മുജീബുർറഹ്‌മാൻ കരിയാടൻ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക മികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.