കോതമംഗലത്തെ പ്രതിഷേധം; കേസില്‍ അന്തിമ ഉത്തരവ് ഇന്ന് , മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും മുഹമ്മദ് ഷിയാസും കോടതിയില്‍ ഹാജരാവും

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.

0
149

കൊച്ചി: കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയില്‍ ഹാജരാവും. ഇടക്കാല ജാമ്യം നല്‍കിയ കോടതി, കേസില്‍ ഇന്ന് അന്തിമ ഉത്തരവിറക്കും. കോതമംഗലം കോടതിയിലാണ് ഇരുവരും ഹാജരാവുക . കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.

എന്നാല്‍ കോതമഗംലത്തെ പ്രതിഷേധം മനപ്പൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. മൃതദേഹത്തോട് അനാദരവ് കാട്ടിയതും പൊതുമുതല്‍ നശിപ്പിച്ചതുമെല്ലാം ഗുരുതര കുറ്റമാണെന്നും പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പരിശോധിച്ചായിരിക്കും കോടതി ജാമ്യത്തിന്‍റെ കാര്യത്തില്‍ അന്തിമ ഉത്തരവിറക്കുക.