കടമെടുപ്പ് പരിധി കേന്ദ്രം വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം

0
248

കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. സംസ്ഥാനത്തിനു വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് ഹാജരായത്. 13600 കോടി കടമെടുപ്പിന് കോടതി അനുമതി നൽകി. ഹര്‍ജി പിന്‍വലിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് കോടതി നിർദേശിച്ചു.

അതേസമയം കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു. പണം സൗജന്യമായി ആവശ്യപെടുകയല്ല അർഹതപെട്ട പണമാണ് ആവശ്യപെടുന്നതെന്നും കേരളം വ്യക്തമാക്കി. കടമെടുക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യരുതെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു.

വരുമാനത്തിന്റെ 66 ശതമാനവും കേന്ദ്രത്തിന് ആണ് ലഭിക്കുന്നത്. അതിൽ 40 ശതമാനം ആണ് കേന്ദ്രം ചെലവഴിക്കുന്നത്. സംസ്ഥാനങ്ങൾ കേന്ദ്രത്തിനേക്കാളും പണം ചെലവഴിക്കുന്നു.NHAI യുടെ കടം കേന്ദ്രകടമായി കണക്കാക്കുന്നില്ല, എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് വിപരീത നിലപാട് ആണ്. പെൻഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ പണമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഇക്കൊല്ലം കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷവും കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കാരണമാകും.