സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് LDF ബൂത്ത് കമ്മിറ്റി ഓഫീസിനുള്ളിൽ

മരിച്ച അനിൽ കുമാർ സിപിഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്.

0
153

ആലപ്പുഴ: ആലപ്പുഴയിൽ എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനായി തയാറാക്കിയ മുറിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. എഎന്‍ പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപമണ് ബൂത്ത് ഓഫീസ് ഒരുക്കിയിരുന്നത്. മരിച്ച അനിൽ കുമാർ സിപിഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്.

അനിൽ കുമാറിന്റ മരണത്തെ തുടർ‌ന്ന് ബൂത്ത് കമ്മിറ്റി ഓഫീസ് ഇവിടെ നിന്ന് മാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപമണ് ബൂത്ത് ഓഫീസ് ഒരുക്കിയിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)