ബെംഗളൂരുവില്‍ വീണ്ടും ബോംബ് സ്ഫോടനഭീഷണി; 25 ലക്ഷം തന്നില്ലെങ്കിൽ സ്ഫോടനം നടത്തും, ന​ഗരത്തിൽ പരിശോധന ശക്തമാക്കി പോലീസ്

മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.

0
169

ബെഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നാലെ ബെംഗളൂരുവില്‍ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്. ബെംഗളൂരു ന​ഗരത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി വന്നിരിക്കുന്നത്.

ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

ഭീഷണി വന്നതോടെ നഗരത്തില്‍ പൊലീസ് നേതൃത്വകത്തില്‍ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു പൊലീസിന്‍റെ സൈബർ വിങ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.രാമേശ്വരം കഫേ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വീണ്ടും ബോംബ് സ്ഫോടന ഭീഷണി വരുന്നത്.

രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നാല് പേര്‍ കസ്റ്റഡിയിലായിരുന്നു. ധാര്‍വാഡ്, ഹബ്ബള്ളി, ബെംഗളൂരു സ്വദേശികളാണ് കസ്റ്റഡിയിലാത്. ഇവരെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.