സ്വകാര്യ കാപ്പിത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തി

പുള്ളിപ്പുലി ചത്തിട്ട് അധികം ദിവസമായിട്ടില്ലെന്നാണ് നിഗമനം. ജ‍ഢം അഴുകിയ നിലയിലില്ല.

0
123

മാനന്തവാടി: വയനാട്ടിലെ തിരുനെല്ലിയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപമാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പുള്ളിപ്പുലി ചത്തിട്ട് അധികം ദിവസമായിട്ടില്ലെന്നാണ് നിഗമനം. ജ‍ഢം അഴുകിയ നിലയിലില്ല.

ഇന്ന് രാവിലെയോടെ സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടത്തിലെ പണിക്കാരാണ് ആദ്യം ജഢം കണ്ടത്. നോര്‍ത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിന് അനുസരിച്ച് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുള്ളിപ്പുലി എങ്ങനെയാണ് ചത്തതെന്ന് വ്യക്തമല്ല.