സർവ്വകാല റെക്കോർഡിൽ സ്വർണവില ; ഒറ്റയടിക്ക് പവന് കൂടിയത് 560 രൂപ

ഇതോടെ പവന് 47,560 രൂപയായി. ഗ്രാമിന് 5,945 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്

0
256

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവന്റ സ്വർണത്തിന് ഇന്ന് മാത്രം 560 രൂപയാണ് കൂടിയത്. ഇതോടെ പവന് 47,560 രൂപയായി. ഗ്രാമിന് 5,945 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

മാർച്ച് മാസം തുടങ്ങിയത് മുതൽ സ്വർണവില 47000 മുകളിൽ തന്നെയാണ് ഉള്ളത്. മാർച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു. രണ്ടാം തീയതി 47,000 രൂപയായി. തുടർന്ന് വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് രണ്ടിനായിരുന്നു. 46,640 രൂപയ്‌ക്കായിരുന്നു അന്ന് വ്യാപാരം നടന്നത്.