തമിഴ്നാട്ടിൽ ചരിത്രമെഴുതി മഞ്ഞുമ്മേൽ ബോയ്സ്; ബോക്സ് ഓഫിസിൽ 10 കോടി കടന്നു

0
296

ചരിത്രമെഴുതി മഞ്ഞുമ്മൽ ബോയ്സ്. തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ 10 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. തമിഴ്‌നാട് പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറയുന്നതിനൊപ്പം നിർമ്മാതാക്കൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1991-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഗുണയുടെ ട്രിബ്യൂട്ട് കൂടിയായ ഈ ചിത്രം തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്, ഇപ്പോഴും ലോകമെമ്പാടും നിറഞ്ഞ സദസ്സുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ, മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും കമൽഹാസനെയും ഗുണയുടെ സംവിധായകൻ സന്താന ഭാരതിയെയും ചെന്നൈയിൽ ചെന്ന് കണ്ടിരുന്നു. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്.

ജാൻ ഇ മാൻ ഫെയിം ചിദംബരമാണ് മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ രചനയും സംവിധാനവും. യഥാർത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അഭിറാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരും അഭിനയിക്കുന്നു.