‘പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു, ഇനിയും സര്‍ജറികളുണ്ട്’; നടൻ കാർത്തിക്കിന്റെ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആന്റണി

കാര്‍ത്തിക്കിന് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ നാളുകള്‍ വേണ്ടി വരുമെന്നാണ് ബീന ആന്റണി പറയുന്നത്

0
395

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കാര്‍ത്തിക് പ്രസാദ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലെ ബൈജുവിനെ അവതരിപ്പിച്ചാണ് കാര്‍ത്തിക് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ശെരിക്കും സ്‌ക്രീനില്‍ എന്നും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള ബൈജു ഇന്ന് ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഈയ്യടുത്ത് കാര്‍ത്തിക്കിന് വലിയൊരു അപകടം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് താരമിപ്പോള്‍ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് രണ്ട് മൂന്ന് പ്ലാസ്റ്റിക് സര്‍ജറികള്‍ ഇഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ടെന്നാണ് പറയുന്നത്. മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ബീന ആന്റണിയാണ് കാര്‍ത്തിക്കിന്റെ ഈ അവസ്ഥയെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാര്‍ത്തിക്കിന് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ നാളുകള്‍ വേണ്ടി വരുമെന്നാണ് ബീന ആന്റണി പറയുന്നത്. ബീന ആന്റണിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

തങ്ങളുടെ കൂടെ അഭിനയിക്കുന്ന കാർത്തിക്കിന് ഈയ്യടുത്തൊരു അപകടം പറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞു കാണും. പരുക്ക് ഗുരുതരമാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. അതേക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്നാണ് ബീന ആന്റണി പറയുന്നത്. തിരുവനന്തപുരത്തു നിന്നും ഷൂട്ട് കഴിഞ്ഞ് രാത്രി മടങ്ങവെയാണ് കാർത്തിക്കിന് അപകടം സംഭവിച്ചത്. ബസ് ഇടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചു. ഞങ്ങളൊന്നും തിരുവനന്തപുരത്തുണ്ടായിരുന്നു. പക്ഷെ സെറ്റില്‍ നിന്നും സാബു ചേട്ടനും ഫിറോസ് ഭായിയുമൊക്കെ പോയി കണ്ടിരുന്നു. ഐസിയുവില്‍ വച്ച് അവനോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും ബീന പറയുന്നു.

സത്യം പറഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്. നടക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ബീന തുറന്ന് പറഞ്ഞു. കാലിനാണ് പരുക്ക്. കാര്യമായ പ്രശ്‌നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്. അതിന്റെ സര്‍ജറികള്‍ നടക്കുകയാണ്. കാര്‍ത്തിക്കിന്റെ വീട് കോഴിക്കേടോണ്. അവിടെയാണ് ഇപ്പോൾ ചികിത്സ നടക്കുന്നതെന്നും ബീന ആന്റണി അറിയിക്കുന്നു. കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാര്യയുമായാണ് സംസാരിച്ചത്. ഭയങ്കര വേദനയാണെന്നും പെയില്‍ കില്ലറുകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ട്. ഇതെല്ലാം കഴിഞ്ഞ് വേണം പൊട്ടലിനുള്ള സര്‍ജറി നടത്തേണ്ടത്. അങ്ങനെ കുറച്ച് പ്രശ്‌നത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവന്റെ ശരിക്കുമുള്ള അവസ്ഥയെന്നാണ് ബീന ആന്റണി പറയുന്നത്.

അത്പോലെതന്നെ ബൈജു എന്ന നിഷ്‌കളങ്കനായ കഥാപാത്രം പോലെ വളരെ പാവമാണ് കാർത്തിക് എന്നും ബീന പറയുന്നുണ്ട്. എല്ലാവരോടും വലിയ സ്‌നേഹമുള്ള നല്ല മോനാണ് അവന്‍. എല്ലാവരും അവന് വേണ്ടി പ്രാര്‍ത്ഥിക്കണം. എത്രയും പെട്ടെന്ന് ജീവിതത്തിലേക്കും പ്രൊഫഷനിലേക്കും തിരികെ വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബീന ആന്റണി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാർത്തിക്കിന്റെ ഈ അവസ്ഥ പ്രേക്ഷകരേയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. എല്ലാവരേയും എപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന കാർത്തിക്കിന് ഈ അവസ്ഥ വന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍.