കർണാടകയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി മലയാളി

0
162

കർണാടകയിൽ മംഗളൂരുവിലെ കടമ്പ ഗവൺമെൻ്റ് പിയു കോളേജിലെ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. 23 കാരനായ മലയാളി യുവാവ് പൊലീസ് കസ്റ്റഡിയിൽ. അബിൻ എന്ന മലയാളി യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

കഡബ ഗവൺമെൻ്റ് പിയു കോളേജിലെ 12-ാം ക്ലാസ് പരീക്ഷയ്ക്കായി പരീക്ഷാ ഹാളിൽ കയറാനൊരുങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിഫോമും ഐഡൻ്റിറ്റി മറയ്ക്കാൻ തൊപ്പിയും മുഖംമൂടിയും ധരിച്ചിരുന്ന പ്രതി കേരള സ്വദേശി അബീൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥിയാണ് അബിൻ. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. സ്കൂളിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഈ വിദ്യാർഥിനികളെന്നാണ് പ്രാഥമിക വിവരം. അതിനുശേഷം പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്.