നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 54 കാരന് 62 വർഷം കഠിന തടവും, 85,000 രൂപ പിഴയും

0
148

നാദാപുരത്ത് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 54 കാരന് 62 വർഷം കഠിന തടവും, 85,000 രൂപ പിഴയും. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് (പോക്സോ )ജഡ്ജി എം ശുഹൈബാണ് ശിക്ഷ വിധിച്ചത്. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെയാണ് ശിക്ഷിച്ചത്.

2018ൽ അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയുടെ വീട്ടിലെ വിറക് പുരയിൽ വെച്ചും അയൽവാസിയുടെ പണി തീരാത്ത വീട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് കേസ്.

കുട്ടി ബന്ധുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു.