‘മത്സരിക്കാനൊന്നും താനില്ല’; അഭ്യൂഹങ്ങൾ നിഷേധിച്ച് യുവരാജ് സിങ്ങ്

തന്റെ ഫൌണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ് പറഞ്ഞു

0
168

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളി യുവരാജ് സിങ്. താൻ ഗുരുദാസ് പൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. തന്റെ ഫൌണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ് പറഞ്ഞു. ​ഗുരുദാസ് പൂരിൽ സണ്ണി ഡിയോളിന് പകരം യുവരാജ് സിങ് ബിജെപി സ്ഥാനാർഥി ആകുമെന്നായിരുന്നു റിപ്പോർട്ടുകൾ.

‘ഗുരുദാസ്പൂരിൽ നിന്ന് ഞാൻ മത്സരിക്കുന്നില്ല. മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം. എന്റെ ഫൗണ്ടേനിലൂടെ ഞാൻ അത് തുടരുന്നു. നമ്മളാൽ കഴിയുന്ന വിധം ഈ ലോകത്ത് മാറ്റം കൊണ്ടുവരാൻ നമുക്ക് പ്രയത്‌നിക്കാം’- യുവരാജ് എക്‌സിൽ കുറിച്ചു.

നിതിൻ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.