വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; അധ്യാപകനെ 6 വർഷം തടവിന് വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ട്യൂഷൻ ക്ലാസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

0
154

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. ണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടിൽ സന്തോഷ്‌ കുമാറിനെ (43)യാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ട്യൂഷൻ ക്ലാസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. നെയ്യാറ്റിൻകര പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി. നെയ്യാറ്റിൻകര അതിവേഗം കോടതി ജഡ്ജ് കെ വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.