കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിസന്ധികൾ വരുമ്പോൾ പ്രതിസന്ധികളെ അവസരങ്ങളാക്കി മൂന്നേറാൻ ആണ് ശ്രമികേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

0
126

ആലപ്പുഴ: കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി സർക്കാരിന് ധാരണയുണ്ട്. സർക്കാർ കർഷകപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ പടിപടിയായി കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്. നെല്ല് സംഭരണ വിഷയം ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തിയതാണ്. സഹകരണ സംവിധാനങ്ങൾ വഴി നെല്ല് സംഭരിക്കാൻ ആലോച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം നടന്നില്ല. ഭാവിയിൽ സഹകരണമേഖല വഴി നെല്ല് സംഭരണം നടത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പരിമിതികളിൽ നിന്നാണ് കർഷകർക്ക് വേണ്ടി പലതും ചെയ്യുന്നത്. അത് കർഷകർക്ക് തന്നെ ബോധ്യമുള്ളതാണ്. കാർഷിക ഇൻഷുറൻസ് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിസന്ധികൾ വരുമ്പോൾ പ്രതിസന്ധികളെ അവസരങ്ങളാക്കി മൂന്നേറാൻ ആണ് ശ്രമികേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു