ലോക്സഭാ തിരഞ്ഞെടുപ്പ്; രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്നാണ് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷന്റെ നിർദേശം

0
166

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശങ്ങൾ നൽകി . ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്നാണ് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷന്റെ നിർദേശം . മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല.

ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.

വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ചു.മാതൃക പെരുമാറ്റ ചട്ടം പ്രത്യക്ഷമായോ പരോക്ഷമായോ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.