ഇപ്പോ ഇടിച്ചേനെ ! അപകടകരമായ രീതിയിൽ തിടമ്പേറ്റിയ ആനയെ പാളം കടത്തി, ഉടമയ്‌ക്കെതിരെ കേസ്

പാളത്തിൽ അപകടകരമായ രീതിയിൽ അതിക്രമിച്ച് കയറിയതിനാണ് ആനയുടെ ഉടമയ്ക്കെതിരെ കേസ് എടുത്തത്.

0
240

കോഴിക്കോട്: ആനയെ അപകടകരമായ രീതിയിൽ പാളം കടത്തിയ സംഭവത്തിൽ ആനയുടെ ഉടമക്കെതിരെ കേസെടുത്ത് ആർപിഎഫ്. പുതിയങ്ങാടിയിൽ ഉത്സവത്തിനെത്തിച്ച ആനയെയാണ് ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പാളം കടത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ സ്വമേധയാ കേസെടുത്തു. പാളത്തിൽ അപകടകരമായ രീതിയിൽ അതിക്രമിച്ച് കയറിയതിനാണ് ആനയുടെ ഉടമയ്ക്കെതിരെ കേസ് എടുത്തത്.

മുകളിൽ അപകടകരമായി വൈദ്യുതി ലൈനും, വലിയ ഹോൺ മുഴക്കി ട്രെയിനും ഉള്ളപ്പോഴാണ് തിടമ്പേറ്റിയ ആനയെ പാപ്പാന്‍റെ നേതൃത്വത്തിൽ റെയിൽപാളം കടത്തിയത്. നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ട്രെയിൻ കടന്നു പോയി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

പുതുവത്സരദിനത്തിൽ ബൈക്കിൽ റെയിൽപാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ ഇടിച്ചുമരിച്ചതിനെ തുടർന്ന് റെയിൽ പാളങ്ങളിലേക്കുള്ള വഴികൾ കെട്ടിയടക്കുന്ന തിരക്കിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. ആളുകേറിയുള്ള അപകടമൊഴിവാക്കാൻ ഇങ്ങനെ കരുതലെടുക്കുന്നതിനിടെയാണ് ഒരാനയെത്തന്നെ പാളത്തിൽ കയറ്റിയത്.