പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കൃത്യം നടത്തിയത് തനിച്ചെന്ന അമ്മയുടെ മൊഴി വിശ്വസിക്കാതെ പോലീസ്, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും

യുവതിയുടെ അമ്മയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും

0
223

മലപ്പുറം: മലപ്പുറം താനൂര്‍ ഓട്ടുംപുറത്ത് പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് തനിച്ചാണെന്ന് പ്രതി ജുമൈലത്ത് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് അത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. യുവതിയുടെ അമ്മയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കാര്യം ജുമൈലത്ത് വെളിപ്പെടുത്തിയത്. ഒന്നര വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി.