കോഴിക്കോട് ദേശീയ പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഒരാൾക്ക് പരുക്ക്

0
244

കോഴിക്കോട് പയ്യോളി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് മറ്റൊരു കാറിന് മുകളില്‍ വീണ് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയായിരുന്നു സംഭവം.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട്, താഴെ, വടകര ഭാഗത്തേക്ക് ഉള്ള സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് മുകളിലാണ് വീണത്.

ഇരു കാറുകളും ഭാഗികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഏറെ സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.