ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

0
160

ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിശമന ഉദ്യോഗസ്ഥരെയും കഫേയ്ക്ക് പുറത്ത് തടിച്ചുകൂടിയ നിരവധി ആളുകളെയും ദൃശ്യങ്ങളിൽ കാണാം. എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടത്തുന്നതിനാൽ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്

സ്‌ഫോടനത്തെ തുടർന്ന് വൈറ്റ്‌ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.